തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; ബാലുശ്ശേരി, വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി ഡോക്ടർ, അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം. വിശദമായി നോക്കാം

വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  0496 2536125, 2537225

ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്‍സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176

Summary: different job opportunities in Kozhikode